ഒരു മതേതര സംസ്ഥാനത്തിനെ എങ്ങനെ വർഗീയവത്കരിക്കാം – 10 ഘട്ടങ്ങൾ

image695fd737-1327-48ca-bc0a-96a2edbf0b67

1 .സംഘ പരിവാറിനോട് അടുത്ത് ബന്ധമുള്ള അഭിഭാഷകരെ കൊണ്ട് സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനു സുപ്രീം കോടതിയിൽ ഹർജി നൽകുന്നു.  [കേന്ദ്ര ഗവണ്മെന്റ് സ്വാധീനത്താൽ (?)] സുപ്രീം കോടതി  അനുകൂല വിധി പുറപ്പെടുവിക്കുന്നു. ഇത് ഭരണഘടന അവകാശം ആയതു കൊണ്ട് തന്നെ ഇതിൽ തെറ്റൊന്നും പറയാനില്ല. ചീഫ്ജസ്റ്റിസ് തൊട്ടു പിന്നാലെ വിരമിക്കുന്നു.

2 . തൃപ്തി ദേശായി തന്റെ പെൺപട ഉടൻ മല കയറും എന്ന് വിളംബരം നടത്തുന്നു.

3 . കേട്ടപാതി കേൾക്കാത്ത പാതി അങ്ങോളം ഇങ്ങോളം കേരളത്തിലെ വിശ്വാസികൾ നെട്ടോട്ടം ഓടുന്നു. #Readytowait ഉം “Save ശബരിമലഉം കൊണ്ട് അടുത്ത വെള്ളപ്പൊക്കം facebook ഇൽ.

4 . രാഹുൽ ഈശ്വറും ടീമും ചാനൽ ഇളക്കി മറിക്കൽ തകൃതിയായി നടത്തുന്നു.

5 . അയ്യപ്പനെ ഋതുമതികളായ സ്ത്രീകളുടെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ ബിജെപി നിരത്തിൽ ഇറങ്ങുന്നു.

6 . കേരളത്തിലെ വിശ്വാസികളായ ബഹുഭൂരിപക്ഷം ഹിന്ദു ജനതയും തങ്ങളുടെ രക്ഷകർ ആയി ബിജെപിയെ വാഴ്ത്തി സ്തുതിഗീതങ്ങൾ പാടുന്നു.

7 . നിഷ്പക്ഷ വോട്ടുകൾ, ചില ഹിന്ദു വലതുപക്ഷ വോട്ടുകൾ, കുറെയധികം ഹിന്ദു ഇടതുപക്ഷ വോട്ടുകൾ എന്നിവ ബിജെപി വോട്ടുകൾ ആയി റെക്കോർഡ് വേഗതയിൽ മാറുന്നു. [മോഡി മാജിക് പോലെ (?)]

8 . തങ്ങൾ 21-ആം നൂറ്റാണ്ടിൽ ആണെന്ന് പാടെ മറന്ന ചില കൊട്ടാരങ്ങളും രാജാക്കന്മാരും കാരണം വിധി പുനർപരിഗണിക്കാനായി അപേക്ഷ നൽകപ്പെടുന്നു.

9 . നാടകീയ രംഗങ്ങൾക്ക് ശേഷം,  പുതിയ ചീഫ് ജസ്റ്റിസ് [കേന്ദ്ര ഗവണ്മെന്റ് സ്വാധീനത്താൽ(?)] വിധി തിരുത്തുന്നു.

10 . തങ്ങളുടെ ഏക ആശ്രയം ആയിരുന്ന ബിജെപിയിലേക്ക് കേരളത്തിലെ ഹിന്ദു വോട്ടുകൾ മലക്കം മറിയുന്നു.

ഇതോടെ ഒരു മതേതര സംസ്ഥാനത്തിന്റെ വർഗീയവത്കരണം പൂർത്തിയായി. കേവല മനുഷ്യനെ പോലും രക്ഷാകവചമാക്കി നിരത്തിലിറക്കേണ്ടി വന്ന “സർവ്വരക്ഷകനായ” ദൈവത്തിനു പെരുത്തു നന്ദി.

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s